കോഴിക്കോട്: കോർപറേഷനിൽ ബിജെപി ചരിത്രം കുറിച്ചു. കോഴിക്കോട് കോർപറേഷൻ നികുതികാര്യസ്ഥിരസമിതി ചെയർപേഴ്സൺ സ്ഥാനം ബിജെപിക്ക് ലഭിച്ചു. നറുക്കെടുപ്പിലൂടെയാണ് ബി ജെ പി കൗൺസിലർ വിനീത സജീവൻ തിരഞ്ഞെടുക്കപ്പെട്ടത്. ഒൻപത് അംഗ സമിതിയിൽ നാല് യുഡിഎഫ് നാല് ബിജെപി ഒരു എൽഡിഎഫ് കൗൺസിലറുമാണ് ഉണ്ടായിരുന്നത്. എൽ ഡി എഫ് അംഗം വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ആകെ എട്ട് സ്ഥിരസമിതി അധ്യക്ഷന്മാരാണ് കോർപറേഷനിൽ ഉള്ളത്. ഇതിൽ ആറുപേർ എൽഡിഎഫ് ഒരാൾ യുഡിഎഫ് ഒരു ബിജെപി എന്ന നിലയിലാണ് നിലവിൽ ഉള്ളത്.