
കോഴിക്കോട്: വലിയങ്ങാടി പഴയ പാസ്പോർട്ട് കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കാലപ്പഴക്കം വന്ന കെട്ടിടമാണ് പൊളിഞ്ഞ് വീണത്. ലോഡിംഗ് തൊഴിലാളികളായ ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. അഞ്ച് പേരാണ് സ്ലാബിനുള്ളിൽ കുടുങ്ങിയത്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിന് 60 വർഷത്തോളം പഴക്കമുണ്ട്. കെട്ടിടത്തിന്റെ സൺഷെയ്ഡിലെ കൂറ്റൻ സ്ലാബാണ് തകർന്നുവീണത്. തോട്ടടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ നിലവിൽ ഗോഡൗണായാണ് ഈ കെട്ടിടം ഉപയോഗിക്കുന്നത്. ഇവിടെ ലോഡ് ഇറക്കിയ ശേഷം വിശ്രമിക്കുന്നതിനിടെയാണ് സ്ലാബ് തകർന്നുവീണത്. […]