
ബെംഗളൂരു: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ബിജെപി ശക്തമായ തയ്യാറെടുപ്പ് നടത്തുകയാണെന്ന് ബിജെപി കേന്ദ്ര പാർലമെന്ററി ബോർഡ് അംഗവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ. പാർട്ടി സംഘടന ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യൂണിറ്റ് പ്രസിഡന്റും മുതിർന്ന നേതാക്കളും ജില്ലാതല യോഗങ്ങൾ നടത്താൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ ദുർഭരണം ഉയർത്തിക്കാട്ടി ജനങ്ങളെ സമീപിക്കുക. ഇതുവഴി ബിജെപി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ അഴിമതി നിറഞ്ഞതാണെന്നും ഏറ്റവും കൂടുതൽ […]