പത്തനംതിട്ട: ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് സത്യവാങ്മൂലം നൽകി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള സർക്കാർ ശ്രമം അപഹാസ്യമാണെന്ന് എൻ ജി ഒ സംഘ്. കേന്ദ്ര സർക്കാർ, കേന്ദ്ര ജീവനക്കാർക്ക് അനുവദിക്കുന്നതിന് ആനുപാതികമായി സംസ്ഥാന ജീവനക്കാർക്കും സമയബന്ധിതമായി ക്ഷാമബത്ത അനുവദിച്ചിരുന്ന മുൻകാലരീതി അട്ടിമറിക്കുകയും, അനുവദിച്ച ക്ഷാമബത്തയുടെ മുൻകാല പ്രാബല്യം നിഷേധിക്കുകയും ചെയ്ത സർക്കാർ നടപടിയ്ക്കെതിരെയാണ് ജീവനക്കാർ കോടതിയെ സമീപിച്ചത്. എൻ ജി ഒ സംഘ് നൽകിയ ഹർജിയിൽ ക്ഷാമബത്ത ശമ്പളത്തിന്റെ ഭാഗമായതിനാൽ കുടിശ്ശിക എപ്പോൾ നൽകുമെന്ന് അറിയിക്കണമെന്നാണ് കേരള അഡ്മിനിസ്ട്രെറ്റീവ് ട്രിബൂണൽ […]