മലപ്പുറം: ക്ഷേത്രോത്സവത്തിൽ വെടിവഴിപാടിനിടെ തീപിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. താനൂർ ശോഭപറമ്പ് ക്ഷേത്രത്തിലായിരുന്നു അപകടം. കിഴക്കെ മുക്കോല സ്വദേശി കറുത്തേടത്ത് മുഹമ്മദ് കുട്ടി ( 60 ) ആണ് മരിച്ചത് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് കതീനകുറ്റി നിറക്കുന്നതിനിടയിൽ അബദ്ധത്തിൽ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ഡിസംബർ മുപ്പതാം തിയ്യതി ഉച്ചക്ക് ഒന്നരമണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ആറ് പേർക്കാണ് പരുക്കേറ്റത്.