ബെംഗളൂരു: ബിജെപി പ്രവർത്തകയ്ക്ക് നേരെ പൊലീസിന്റെ ക്രൂരമർദ്ദനം. കർണാടകയിലെ ഹുബ്ലിയിലാണ് സംഭവം. പൊലീസ് വാഹനത്തിൽ കയറ്റിയാണ് യുവതിയെ ക്രൂരമായി മർദ്ദിച്ചത്. യുവതിയുടെ വസ്ത്രം അഴിച്ചുമാറ്റിയായിരുന്നു അതിക്രമം. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് ബിജെപി പ്രവർത്തകയ്ക്ക് മർദ്ദനമേറ്റത്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും ആക്രമിക്കപ്പെട്ട യുവതി പൊലീസിനോട് പറഞ്ഞു. തങ്ങളുടെ […]