ഗുരുവായൂർ ക്ഷേത്രം ഹൈന്ദവ ജനതയ്ക്ക് ഏറെ പ്രാധാന്യമുള്ള ക്ഷേത്രങ്ങളിലൊന്നാണ് . ഹിന്ദു ആചാരപ്രകാരം ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് താലി ചാർത്തുന്നത് ദീർഘമംഗല്യത്തിനും സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനും സഹായിക്കുമെന്നാണ് വിശ്വാസം. വിവാഹം കഴിഞ്ഞ ഏറെ നാളുകൾക്കും വർഷങ്ങൾക്കും ശേഷവും ഗുരുവായൂരപ്പനുമുന്നിൽ പരസ്പരം തുളസിമാലയിടാൻ വരുന്ന ദമ്പതികളുടെ എണ്ണവും ഇന്ന് കുറവല്ല. ഇവിടെവെച്ച് പരസ്പരം വിവാഹ ഹാരമണിയുന്നവർ പിരിയാതിരിക്കാൻ ഭഗവാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്ന ഭക്തരാണ് ഇതിലേറിയ പങ്കും. ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം ചെയ്യുന്നവർക്ക് മുഹൂർത്തം ഒരു പ്രശ്നമല്ല. വിവാഹത്തിന് ശുഭകരമല്ലെന്ന് […]