വാഷിംഗ്ടൺ: ഗ്രീൻലാൻഡ് പിടിച്ചടക്കാൻ സൈനിക നടപടി ഉൾപ്പെടെ ആലോചിക്കുന്നതായി അമേരിക്ക. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രഥമ പരിഗണന ഗ്രീൻലൻഡ് പിടിച്ചെടുക്കുന്നതിലാണെന്ന് വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഡെന്മാർക്കിന്റെ നിയന്ത്രണത്തിലുള്ള ഗ്രീൻലാൻഡ് തങ്ങൾക്ക് വേണമെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പലതവണ ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റും അദ്ദേഹത്തിന്റെ ടീമും ഈ ലക്ഷ്യം നേടുന്നതിനായി വിവിധ സാധ്യതകൾ ചർച്ച ചെയ്യുന്നുവെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിൻ ലീവിറ്റ് പ്രസ്താവനയിൽ പറഞ്ഞു. ട്രംപിന്റെ ഭീഷണികൾക്ക് പിന്നാലെ യൂറോപ്യൻ […]