ചെന്നൈ : നടൻ ശിവകാർത്തികേയന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ പരാശക്തി നിരോധിക്കണമെന്ന് കോൺഗ്രസ്സ്. കോൺഗ്രസുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളെ വളച്ചൊടിച്ചു എന്ന് ആരോപിച്ചാണ് തമിഴ്നാട് യൂത്ത് കോൺഗ്രസ് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. 1960-കളിലെ വിദ്യാർത്ഥി സമരവും, ഹിന്ദി വിരുദ്ധ പ്രതിഷേധങ്ങളും പ്രമേയമാക്കിയ പരാശക്തി ജനുവരി 10-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പോസ്റ്റ് ഓഫീസ് ഫോമുകളിൽ ഹിന്ദി മാത്രമേ അനുവദനീയമുള്ളൂ എന്ന് സിനിമ തെറ്റായി സൂചിപ്പിക്കുന്നുണ്ടെന്നും കോൺഗ്രസിനെ അപമാനിക്കാൻ മനപ്പൂർവം ശ്രമിച്ചിട്ടുണ്ടെന്നും തമിഴ്നാട് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് […]