
തൃശൂർ: ചാലക്കുടി പാലത്തിന് ഗുരുതര ബലക്ഷയമുണ്ടെന്ന് ദേശീയപാത അതോറിറ്റിയുടെ പരിശോധനയിൽ കണ്ടെത്തൽ. ദേശീയപാത അതോറിറ്റി നിയോഗിച്ച കൺസൾട്ടൻസി നടത്തിയ സാങ്കേതിക പരിശോധനയിലാണ് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയത് അര നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലം വൈകാതെ അറ്റകുറ്റപ്പണിക്കായി പൂർണമായി അടച്ചിടാൻ തീരുമാനിച്ചു. പുഴയ്ക്കു കുറുകെ എറണാകുളത്തു നിന്നും തൃശൂരിലേക്കുള്ള ദിശയിലെ പാലത്തിൽ ആണ് അറ്റകുറ്റപ്പണികൾ നടത്തുക. പാലം അടയ്ക്കുന്നതോടെ ഇരുദിശകളിലേക്കുമുള്ള ഗതാഗതം കിഴക്കുവശത്തെ പുതിയ പാലത്തിലൂടെ തിരിച്ചു വിടാനാണു തീരുമാനം.