
തൃശൂർ: ചാവക്കാട്ടെ അക്യുപങ്ചർ ചികിത്സാ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ. മരിച്ച മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിമിനെ ആണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വിശദമായി ചോദ്യം ചെയ്തതിനുശേഷം ആണ് ഇബ്രാഹിമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രസവശേഷമുള്ള പരിചരണമില്ലായ്മയാണെന്ന് മരണകാരണം എന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനും പോലീസ് സർജൻ ശുപാർശ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുഹ്സിന മരിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് മുഹ്സിന ഏഴാമത് പ്രസവിച്ചത്. […]