കൊല്ലം: കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവത്തിൽ കേസെടുത്ത് കൊട്ടാരക്കര പോലീസ്. നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശങ്കരനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്യായമായി തടഞ്ഞുവച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സ്കൂൾ കുട്ടികളുടെയും സഹപ്രവർത്തകരുടെയും മുന്നിൽ അധ്യാപികയുടെ അന്തസ്സിന് ഹാനി വരുത്തിയതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു. അതേസമയം, പോലീസ് കേസെടുത്തതിന് പിന്നാലെ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെ മാനേജ്മെന്റ് പിരിച്ചുവിട്ടു.