ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധുനദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതിന് പിന്നാലെ ചെനാബ് ജലവൈദ്യുത പദ്ധതികൾ വേഗത്തിലാക്കി കേന്ദ്രം. കേന്ദ്ര ഊർജ്ജമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ കശ്മീർ സന്ദർശനവേളയിലാണ് പുതിയ പദ്ധതികളെ കുറിച്ച് പ്രഖ്യാപിച്ചത്. ചെനാബിലെയും അതിന്റെ പോഷകനദികളിലെയും സലാൽ, സവൽകോട്ട്, റാറ്റ്ലെ എന്നിവയുൾപ്പെടെ ജലവൈദ്യുത പദ്ധതികളിൽ ഉൾപ്പെടും. ഭാരതത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുക, നദീജലം പരാമവധി പ്രയോജനപ്പെടുത്തുക, കാലകാലങ്ങളായി പാകിസ്ഥാന് നൽകിക്കൊണ്ടിരുന്ന ജലമൊഴുക്ക് കുറയ്ക്കുക എന്നിവയാണ് പദ്ധതികളുടെ ലക്ഷ്യം. കശ്മീർ സന്ദർശനത്തിനിടെ വിവിധ പദ്ധതികളുടെ പുരോഗതി അദ്ദേഹം […]