
തിരുവനന്തപുരം: ചേങ്കോട്ടുകോണത്തെ പൊലീസ് ഉദ്യോഗസ്ഥയുടെ നായ വളർത്തൽ മൂലം പൊറുതി മുട്ടിയ ജനങ്ങൾക്ക് ആശ്വാസ നടപടിയുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്. നായകളെ മാറ്റുന്നതുമായി ബന്ധപ്പെട്ട് മേയർ അടിയന്തര യോഗം വിളിച്ചു. പിന്നാലെ നായക്കളെ മാറ്റാനുള്ള നടപടികൾ ആരംഭിക്കും. ശനിയാഴ്ച പരാതിക്കാരിയെും നായയുടെ ഉടമയുമായും കോർപ്പറേഷൻ ചർച്ച നടത്തും. അയൽക്കാർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലുള്ള തെരുവുനായ വളർത്തലിൽ നടപടിയുണ്ടാകുമെന്ന് മേയർ പറഞ്ഞു. അവർക്ക് തെരുവുനായ്ക്കളെ വീട്ടിൽ വളർത്താൻ ലൈസൻസുണ്ടോ എന്ന് പരിശോധിക്കും. ഇല്ലെങ്കിൽ ഈ നായ്ക്കളെ ഇവിടെ […]