വാഷിംഗ്ടൺ: വെനസ്വേലയിൽ അരങ്ങേറിയ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ നിർദേശങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. വെനസ്വേലയുടെ പുതിയ ഭരണകൂടം ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തികബന്ധം പൂർണമായും അവസാനിപ്പിക്കണമെന്നും അതിന് ശേഷം മാത്രമേ എണ്ണ ഉത്പാദനം തുടരാൻ അനുവദിക്കുകയുള്ളൂവെന്നും ട്രംപ് വ്യക്തമാക്കി. എണ്ണ ഉത്പാദനത്തിൽ യുഎസുമായി മാത്രം സഹകരിച്ചാൽ മതി. വൻതോതിൽ അസംസ്കൃത എണ്ണ വിൽക്കുമ്പോൾ യുഎസിന് മുൻഗണന നൽകാനും വെനസ്വേല സമ്മതിക്കണമെന്നും ട്രംപ് പറഞ്ഞു. മെക്സിക്കോ, ക്യൂബ, കൊളംബിയ തുടങ്ങിയ രാജ്യങ്ങൾ […]