കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതിയിലെ പരസ്യ വിമർശനത്തിൽ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയെ സമീപിച്ചു. കേസിലെ വിചാരണ കോടതിയിലെ ജഡ്ജി ഹണി.എം.വർഗീസിനെതിരെ ഇവർ കോടതിയലക്ഷ്യ ഹർജി നൽകി. ജഡ്ജി അപമാനിച്ചുവെന്ന് കാണിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ 10 താഴെ ദിവസങ്ങളില്‍ മാത്രമാണ് ടി ബി മിനി കോടതിയില്‍ ഹാജരായുള്ളൂവെന്നും ഉള്ളപ്പോഴാകട്ടെ ഉറങ്ങുകയായിരുന്നുമെന്നും ജഡ്ജി ഹണി.എം.വർഗീസ് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടയില്‍ പറഞ്ഞു.കോടതിയില്‍ ഉണ്ടാകുമ്പോള്‍ ഉറങ്ങുന്നതാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക […]