ജന്മനക്ഷത്രവും പക്കപ്പിറന്നാളും തിഥികളും അറിയുവാൻ കലണ്ടർ നോക്കി ബുദ്ധിമുട്ടുന്നവർക്ക് അനുഗ്രഹമായി ഇക്കുറിയും പരിഹരപുരം കലണ്ടർ. പക്കപ്പിറന്നാൾ കണ്ടെത്താൻ ആരും സമയം കണ്ടെത്താറുമില്ല, ഓർക്കാറുമില്ലെന്നതാണ് വാസ്തവം. എന്നാൽ പക്കപ്പിറന്നാളും ആണ്ടു പിറന്നാളും കണ്ടുപിടിക്കാൻ ഒരു എളുപ്പവഴിയുണ്ട്. ഇതിന് സഹായിക്കുന്നൊരു കലണ്ടറാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഓരോ നക്ഷത്രത്തിനും പ്രാധാന്യം നൽകിയാണ് ചാർട്ട് തയ്യാറാക്കിയിരിക്കുന്നത്. 12 മാസത്തിലും ഓരോ നക്ഷത്രത്തിനും വരുന്ന പക്കപ്പിറന്നാൾ ഇംഗ്ലീഷ് കലണ്ടർ ദിനവും മലയാള മാസ തീയതിയും ഉൾപ്പടെ ഒറ്റനോട്ടത്തിൽ അറിയാൻ കഴിയും. ചാന്ദ്ര മാസക്കണക്കനുസരിച്ചുള്ള തിഥികൾ […]