
ടോക്കിയോ: ജപ്പാനിലെ വടക്കുകിഴക്കൻ തീരത്ത് റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:22-ഓടെയാണ് സമുദ്രത്തിനടിയിൽ 10 കിലോമീറ്റർ ആഴത്തിൽ ഭൂചലനമുണ്ടായത്. സാൻറിക്കു തീരത്തുനിന്ന് 100 കിലോമീറ്റർ മാറിയാണ് ഇതിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിന് പിന്നാലെ പസഫിക് തീരങ്ങളിൽ ജപ്പാൻ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകുകയും തീരദേശവാസികളോട് എത്രയും വേഗം ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ നിർദ്ദേശിക്കുകയും ചെയ്തു. മിയാക്കോ ഉൾപ്പെടെയുള്ള തുറമുഖങ്ങളിൽ ഇതിനോടകം ആദ്യഘട്ട സുനാമി തിരമാലകൾ അടിച്ചതായാണ് റിപ്പോർട്ടുകൾ. […]