
കോട്ടയം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്ക സഭ. മുഖപത്രമായ ദീപിക എഡിറ്റോറിയലിലാണ് രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. വാളുകൊണ്ട് സ്ഥാപിക്കുന്ന മതരാഷ്ട്രങ്ങളെ വെള്ളപൂശുന്നവർക്ക് അതാകാം. പക്ഷേ ന്യായീകരിക്കാൻ പ്രാർത്ഥന ഉപയോഗിക്കരുത്. സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയെ സ്വന്തം വർഗീയ കൂട്ടുകെട്ടുകളെ ന്യായീകരിക്കാൻ കോൺഗ്രസ് ദുരുപയോഗിച്ചതായും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇന്നു ലോകത്തിലെ ഏറ്റവും അപരിഷ്കൃതമായ ഭരണകൂടമെന്നു പറയാവുന്ന അഫ്ഗാനിസ്ഥാനിലെ താലിബാൻ അധികാരത്തിലെത്തിയപ്പോൾ വിസ്മയമെന്നു ജമാ അത്തെ ഇസ്ലാമി വിശേഷിപ്പിച്ചത്, ഉള്ളിൽ തിങ്ങിവിങ്ങുന്ന മുസ്ലിം ബ്രദർഹുഡ് ഐക്യദാർഢ്യമാണ്. ഇസ്ലാമിക് റിപ്പബ്ലിക് എന്നത് […]