
കണ്ണൂർ: ജയിൽ തടവുകാരുടെ വേതനം വർദ്ധിപ്പിച്ചതിനെ ന്യായീകരിച്ച് മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജൻ. വേതന വർദ്ധനവിനെ എതിർക്കുന്നത് തെറ്റായ നിലപാടാണ്. വേതനം കൂട്ടിയതിനെ പ്രശംസിക്കുകയാണ് വേണ്ടത്. ജയിലിലുള്ളത് പാവങ്ങളാണ്. പല കാരണങ്ങൾ കൊണ്ട് കുറ്റവാളികളായവരാണ്. ജയിലിൽ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ഈ കൂലി അവർക്ക് ഉപകാരപ്പെടും. സർക്കാർ നടത്തിയത് കാലോചിതമായ പരിഷ്കാരമാണ് കൊണ്ടുവന്നതെന്നും ജയരാജൻ പറഞ്ഞു. കഴിഞ്ഞ ദിവസം പിണറായി സർക്കാർ ജയിൽ പുള്ളികളുടെ വേതനം 620 രൂപയാക്കി ഉയർത്തി ഉത്തരവിറക്കിയത്. ഇത് പ്രകാരം നിലവിൽ […]