
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് തന്ത്രിയെ എത്തിച്ചിരിക്കുന്നത്. ഇന്നലെ എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രിയെ സ്പെഷ്യല്‍ സബ് ജയിലിലാണ് പാർപ്പിച്ചിരുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലുളള അദ്ദേഹത്തെ ജയിലിലെ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്. അതേസമയം തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റും തുടർന്നുണ്ടായ നടപടികളും ശബരിമലയിൽ നടക്കുന്ന മകരവിളക്കുത്സവത്തെ ബാധിക്കില്ല. നിലവിൽ തന്ത്രിസ്ഥാനത്തുള്ളത് താഴമൺ മഠത്തിലെ മറ്റൊരു കുടുംബത്തിലെ അംഗമായ കണ്ഠര് മഹേഷ് മോഹനരാണ്. […]