
കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടാന ആക്രമണം. കുളത്തൂപ്പുഴ ഡാലികരിക്കം സ്വദേശി പ്രകാശിന് പരുക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴി കാട്ടാന ആക്രമിക്കുകയായിരുന്നു. 48 കാരനായ പ്രകാശിനെ കാട്ടാന തുമ്പിക്കൈയിൽ ചുഴറ്റി എറിയുകയായിരുന്നു. സമീപത്തെ തോട്ടിൽ വീണ് പ്രകാശിന്റെ തോളെല്ലിന് അടക്കം പരുക്കേറ്റിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് പ്രകാശ്.