
ന്യൂഡൽഹി: കേരളത്തിലെ കൈവെട്ട് കേസ് പാർലമെന്റെിനെ ഓർമപ്പെടുത്തി കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. തൊടുപുഴയിൽ പിഎഫ്ഐ ഭീകരർ പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവമാണ് കേന്ദ്രമന്ത്രി പാർലമെന്റിൽ ഉയർത്തിയത്. വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് എന്ത് ചെയ്തെന്നും നിർമ്മല സീതാരാമൻ ചോദിച്ചു. കോൺഗ്രസ് ഭരിച്ചിരുന്ന കാലത്താണ് ഹിന്ദുവായതിന്റെ പേരിൽ രാജസ്ഥാനിൽ ഒരു തയ്യൽക്കാരനെ കടയിൽ കയറി കഴുത്തറത്ത് കൊലപ്പെടുത്തിയത്. കോൺഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും ഇസ്ലാമിസ്റ്റുകളെ പ്രീണിപ്പിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. ഭരണത്തിലായാലും പ്രതിപക്ഷത്തായാലും ഇത് തന്നെയാണ് സ്ഥിതി. കേരളത്തിലെയും രാജസ്ഥാനിലെയും […]