
പട്ന : ബീഹാറിലെ ജ്വല്ലറികളിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി. അനുദിനം വർദ്ധിച്ച് വരുന്ന സ്വർണവിലയിൽ സുരക്ഷ മുൻനിർത്തിയാണ് ജ്വല്ലറിയുടമകളുടെ തീരുമാനം. ഒപ്പം ജ്വല്ലറിയിൽ എത്തുന് ഉപഭോക്താക്കൾക്ക് തിരിച്ചറിയൽ രേഖകളും നിർബന്ധമാക്കിയിട്ടുണ്ട്. ഹിജാബും ബുർഖയും ധരിച്ച് എത്തി മോഷണം നടത്തുന്ന സംഭവം വർദ്ധിച്ചതോടെയാണ് ഓൾ ഇന്ത്യ ജ്വല്ലേഴ്സ് ഫെഡറേഷൻ ബീഹാറിൽ ഇത്തരമൊരു നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കടകളിൽ പ്രവേശിക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾ മുഖം മൂടുന്ന വസ്ത്രങ്ങളും മാസ്ക്കുകളും നീക്കം ചെയ്യണമെന്ന് ബോർഡുകൾ ജ്വല്ലറികളിൽ സ്ഥാപിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് […]