തിരുവനന്തപുരം : ഡിജിറ്റൽ പ്രസ്സിൽ കയറി തീകൊളുത്തി ആത്മഹത്യ ചെയ്ത് യുവാവ്. തിങ്കളാഴ്ച രാവിലെ 9.30 ഓടെ കാട്ടാക്കടയിലായിരുന്നു സംഭവം. നെടുമങ്ങാട് സ്വദേശി വിനുവാണ് ആത്മഹത്യ ചെയ്തത്. പൊള്ളലേറ്റ പ്രസ് ജീവനക്കാരി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രസ് ജീവനക്കാരിയും വിനുവും തമ്മിലുള്ള തർക്കമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. രവിലൂടെ പെട്രോളുമായി കടയിലെത്തിയ ബിനു സ്വയം ജീവനൊടുക്കുകയായിരുന്നു. തീകൊളുത്തിയശേഷം യുവതിയെയും കടന്നു പിടിച്ചു. തുടർന്നാണ് ജീവനക്കാരിക്കും പൊള്ളലേറ്റത്. കടയിലുണ്ടായിരുന്ന പേപ്പറുകൾ ഉൾപ്പടെ പല സാധനങ്ങളും […]