
മലപ്പുറം: സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറൻസ് കമ്പനിക്കും സ്വകാര്യ ആശുപത്രിക്കും എതിരെ നടപടിയുമായി ജില്ലാ ഉപഭോക്തൃ കമ്മീഷൻ. ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ ആശുപത്രിയില്‍ തടഞ്ഞുവെച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി ചുങ്കത്തറ സ്വദേശി നല്കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് കമ്പനിയും സ്വകാര്യ ആശുപത്രിയും രോഗിക്ക് 30,000 രൂപ നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിട്ടു. പരാതിക്കാരന്റേയും കുടുംബത്തിന്റെയും പേരില്‍ 2015 മുതല്‍ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് പോളിസി ഉണ്ടായിരുന്നു. 2024 സെപ്റ്റംബര്‍ 18 ന് പരാതിക്കാരന്റെ […]