
മുംബൈ: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. പ്രയാഗിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മകൻ സിദ്ധാർത്ഥ ഗാഡ്ഗിൽ ആണ് മരണവിവരം അറിയിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പുനെയിലെ നവി പേഠിലുള്ള വൈകുണ്ഠ് ശ്മശാനത്തിൽ നടക്കും. 1942-ൽ പൂനെയിലെ . സമ്പന്ന ഗോവൻ ബ്രാഹ്മണകുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. പുനെയിലെ ഫെർഗൂസൻ കോളേജ്, ബോംബെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, എന്നിവിടങ്ങളിലായിരുന്നു ഉന്നതവിദ്യാഭ്യാസം. ഹാർവാർഡ് സർവകലാശാലയിൽ നിന്നാണ് അദ്ദേഹം പിഎച്ച്ഡി […]