കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ ഡോ. വന്ദന ദാസ് കൊലക്കേസിൽ ശിക്ഷാവിധിക്ക് മുൻപായി കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ നടന്നത് നാടകീയമായ വാദപ്രതിവാദങ്ങൾ. 2023 മെയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോ. വന്ദന ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി മാർച്ച് 17-ന് കണ്ടെത്തിയിരുന്നു. കുറ്റക്കാരനായ സന്ദീപിനുള്ള ശിക്ഷാവിധി ഇന്ന് പ്രസ്താവിക്കുമെന്നാണ് നേരത്തെ കോടതി അറിയിച്ചിരുന്നത്. എന്നാൽ കോടതിയിൽ നടന്ന നാടകീയമായ വാദപ്രതിവാദങ്ങൾക്കും പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങൾക്കും ഒടുവിൽ […]