
കോഴിക്കോട്: ബസ്ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷപെട്ടു. രണ്ട് ദിവസം മുൻപ് കൊടിയത്തൂർ മാക്കൽ എന്ന സ്ഥലത്താണ് സംഭവം നടന്നത്. കുട്ടിയെ കണ്ട ഉടൻ ഡ്രൈവർ ബസ് നിർത്തിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. ഓട്ടോറിക്ഷയിൽ നിന്നും കുഞ്ഞ് ഇറങ്ങി റോഡിലേക്ക് ഓടുകയും ആസമയം കോഴിക്കോട് നിന്നും ചെറുവാടിയിലേക്ക് പോവുന്ന തയ്യിൽ എന്ന സ്വകാര്യ ബസ് അവിടെ എത്തുകയുമായിരുന്നു. സനോജ് എന്ന ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ടാണ് കുഞ്ഞു ജീവൻ രക്ഷപ്പെട്ടതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. സംഭവത്തിന്റെ […]