
പാലക്കാട്: അട്ടപ്പാടിയിൽ കർഷകന്റെ ആത്മഹത്യയിൽ ഗുരുതര ആരോപണവുമായി കുടുംബം. പുലിയറ സ്വദേശി ഗോപാലകൃഷ്ണനാണ് ആത്മഹത്യചെയ്തത്. തണ്ടപ്പേർ ലഭിക്കാത്ത മനോവിഷമത്തിലാണ് ഗോപാലകൃഷ്ണൻ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. അട്ടപ്പാടിയിലുള്ള സഹോദരനോട് ആത്മഹത്യ ചെയ്യുന്നതിനായി വിഷം കഴിച്ചുവെന്ന് ഗോപാലകൃഷ്ണൻ ഫോണിൽ വിളിച്ച് പറയുകയായിരിന്നു. കാലിലെ അസുഖത്തിന് ചികിത്സക്ക് പണം കണ്ടെത്താൻ കഴിയാത്തതും, ബാങ്കിലെ ലോൺ ജപ്തി നടപടിയായതിനാൽ ഭൂമി വിൽക്കാൻ ശ്രമിച്ചെങ്കിലും തണ്ടപ്പേർ കിട്ടാത്തതിനാൽ വിൽക്കാൻ കഴിഞ്ഞില്ല. ഇതിന്റെ മനോവിഷമത്തിലായിരുന്നു ഗോപാലകൃഷ്ണനെന്നാണ് സഹോദരൻ പ്രഭാകരൻ പറയുന്നത്. കഴിഞ്ഞ ഒക്ടോബറിൽ തണ്ടപ്പേര് ലഭിക്കാത്തതിനാൽ […]