കണ്ണൂർ : കണ്ണൂർ പെരളശ്ശേരിയിൽ ബിജെപി പ്രവർത്തകയെ സിപിമ്മുകാർ വീട് കയറി ആക്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെ 12 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. പെരളശ്ശേരി കക്കന്റെവളപ്പിൽ റീജയാണ് അക്രമത്തിനിരയായത്.റീജയുടെ ഭർത്താവിനെയും സിപിഎമ്മുകാർ അക്രമിച്ചു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പെരളശ്ശേരി ടൗൺ വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച റീജ രണ്ടാമത് എത്തിയിരുന്നു. ഇതിന്റെ പ്രതികരമായിട്ടാണ് സിപിഎമ്മുകാർ ഇവരെ വീട് കയറി ആക്രമിച്ചത്. പരിക്കേറ്റ റീജയെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം ലോക്കൽ കമ്മിറ്റി […]