പത്തനംതിട്ട: ശബരിമല തന്ത്രി കണ്ഠരര് രാജീവര് വീണ്ടും അറസ്റ്റിൽ. ശബരിമല ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ജയിലിലെത്തിയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. കട്ടിളപ്പാളി കേസില്‍ അറസ്റ്റ് ചെയ്ത തന്ത്രിയെ റിമാന്‍ഡ് ചെയ്തിരുന്നു. സ്വര്‍ണപ്പാളി ചെമ്പായി മാറ്റിയ മഹസറിൽ തന്ത്രി ഒപ്പിട്ടിരുന്നു. ഇതുവഴി തന്ത്രിക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് എസ്ഐടി കണ്ടെത്തല്‍ ഉണ്ടായത്. തുടർന്ന് ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളി കടത്തിയ കേസിലും തന്ത്രി രാജീവരെ പ്രതി ചേര്‍ക്കാന്‍ വിജിലന്‍സ് കോടതി എസ്ഐടിക്ക് […]