
ആലപ്പുഴ: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിയുടെ അറസ്റ്റ് സംബന്ധിച്ച് സംശയങ്ങളുണ്ടെന്ന് ബി ജെ പി ആലപ്പുഴ സൗത്ത് ജില്ല അധ്യക്ഷൻ സന്ദീപ് വാചസ്പതി. മന്ത്രിമാരെ രക്ഷിക്കാനാണോ തന്ത്രിയെ പിടിച്ചതെന്ന് സംശയമുണ്ടെന്നും തന്ത്രി കണ്ഠര് രാജീവരുടെ വീട് സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രിയെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സന്ദീപ് വാചസ്പതി ചൂണ്ടിക്കാട്ടി. ആരോപണ വിധേയരായ മൂന്ന് മന്ത്രിമാർ ഇപ്പോഴും പുറത്താണ്. ദേവസ്വം ബോർഡുകളിൽ ഒരില അനങ്ങണമെങ്കിൽ പോലും മന്ത്രിയുടെ അനുമതി വേണമെന്ന് ദേവസ്വം കമ്മീഷണർമാർ തന്നെ […]