പാലക്കാട്: തപസ്യ സുവര്‍ണജൂബിലി രാജ്യാന്തര സംഗീതോത്സവം നാളെ മുതല്‍ 20വരെ പാലക്കാട് വടക്കന്തറ അശ്വതി കല്ല്യാണമണ്ഡപത്തില്‍. നാളെ വൈകിട്ട് 4.30ന് കേന്ദ്ര സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിക്കും. വി.കെ. ശ്രീകണ്ഠന് എംപി, സന്‍സ്കാര്‍ ഭാരതി ദേശീയ അധ്യക്ഷന്‍ ഡോ.മൈസൂര്‍ മഞ്ജുനാഥ്, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്.സഞ്ജയന്,സംഗീത സംവിധായകന് ഔസേപ്പച്ചന്, പാലക്കാട് നഗരസഭ ചെയര്മാന് […]