
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. ന്യൂസ് മലയാളം ചാനൽ തിരുവനന്തപുരം ബ്യൂറോ ക്യാമറാമാൻ ജ്യോതിഷ് ജെ.ബി(27) ആണ് മരിച്ചത്. നേമം പള്ളിച്ചല്‍ ചുമട്ടിറക്കവിള സച്ചു നിവാസിൽ ജോയിയുടെ മകനാണ്. കഴിഞ്ഞ ദിവസം രാത്രി പാളയം ബേക്കറി ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന നിലയിലാണ് ജ്യോതിഷിനെ കണ്ടെത്തിയതെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്യൂട്ടിക്ക് ശേഷം നേമത്തെ വീട്ടിലേക്ക് പോവുകയായിരുന്നു. ജ്യോതിഷിന്റെ ഭൗതികദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഒരു […]