
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്ത് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും ഗുരുവായൂർ ക്ഷേത്രവും സന്ദർശിച്ചു. രണ്ട് ക്ഷേത്രങ്ങൾക്കും സംഭാവനയായി മൂന്ന് കോടി രൂപ വീതം നൽകി. രാജരാജേശ്വര ക്ഷേത്രത്തിന്റെ സമഗ്ര നവീകരണത്തിനായി 12 കോടി രൂപ നൽകുമെന്ന് അദ്ദേഹം വാഗ്ദാനംചെയ്യുകയും ചെയ്തു. ചരിത്രപ്രാധാന്യമുള്ള കിഴക്കൻ ഗോപുരത്തിന്റെ പുനരുദ്ധാരണം അടക്കമുള്ള കാര്യങ്ങൾക്കാണ് തുക നൽകുക. ഗുരുവായൂരിലെ ആനക്ഷേമ പ്രവർത്തനങ്ങൾക്കായി അധിക പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. ഏപ്രിൽ രണ്ടാം തീയതി രാത്രി എട്ട് മണിയോടെ തളിപ്പറമ്പിലെ […]