കൽപ്പറ്റ : താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം. ചുരം നിർമാണ പ്രവൃത്തിയുടെ ഭാഗമായി തിങ്കളാഴ്ചമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ചുരംവഴിയുള്ള യാത്ര രാവിലെ എട്ടിനുമുമ്പും വൈകിട്ട് ആറിനുശേഷവുമായി ക്രമീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും കുറ്റ്യാടി ചുരം വഴിയോ നാടുകാണി ചുരം വഴിയോ പോകണം. താമരശ്ശേരി ചുരത്തിലെ ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകൾ വീതികൂട്ടി നവീകരിക്കുന്നതിന് മുന്നോടിയായി ദേശീയപാതയോരത്ത് മുറിച്ചിട്ട മരങ്ങൾ […]