
ബാങ്കോക്ക്: തായ്ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ മുകളിൽ ക്രെയിന്‍ തകർന്നുവീണ് 22 പേർ മരിച്ചു. 30 ലധികം പേർക്ക് പരിക്കേറ്റു. ക്രെയിൻ മുകളിലേക്ക് പതിച്ചതോടെ ട്രെയിൻ പാളം തെറ്റി തീപിടിക്കുകയായിരുന്നു. ബാങ്കോക്കില്‍ നിന്ന് 230 കിലോമീറ്റർ വടക്കുകിഴക്കായി നഖോൻ റാച്ചാസിമ പ്രവിശ്യയിലെ സിഖോ ജില്ലയിലാണ് രാവിലെ 9.05 ഓടെയാണ് സംഭവം. ബാങ്കോക്കിൽ നിന്ന് ഉബോൺ രത്ചതാനി പ്രവിശ്യയിലേക്ക് പോകുകയായിരുന്നു ട്രെയിൻ. റെയിൽവേ ട്രാക്കിന് മുകളിൽ എലിവേറ്റഡ് അതിവേഗ റെയിൽവേ പദ്ധതിയുടെ നിർമാണം നടക്കുകയായിരുന്നു. ഇതിനായി എത്തിച്ച ക്രെയിനാണ് തകർന്ന് […]