
ന്യൂഡൽഹി: ബിജെപിയുടെയും ആർഎസ്എസിന്റെയും സംഘടനാ സംവിധാനത്തെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. താഴെത്തട്ടിൽ പ്രവർത്തിക്കുന്നവരാണ് പിന്നീട് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സോണിയ, രാഹുൽ, മല്ലികാർജുൻ ഖാർഗെ എന്നിവർ പങ്കെടുത്ത കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ദിഗ്വിജയ് സിംഗ് ഇക്കാര്യം പറഞ്ഞത്. കോൺഗ്രസിന്റെ കുടുംബാധിപത്യത്തെ വിമർശിച്ചു കൊണ്ടായിരുന്നു ദിഗ്വിജയ് സിംഗിന്റെ വാക്കുകൾ. യോഗത്തിന് പിന്നാലെ അദ്ദേഹം എൽ. കെ അദ്വാനി കസേരയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിലത്തും ഇരിക്കുന്ന ബ്ലാക്ക് ആന്റെ വൈറ്റോ […]