തിരുവനന്തപുരം : സംസ്കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ ഗവർണർ തടഞ്ഞു. തിരക്കിട്ട് നിയമനം നടത്തുവാനുള്ള തീരുമാനം മരവിപ്പിക്കാൻ വിസിക്ക് നിർദേശം നൽകി. ഈ സർക്കാരിന്റെ കാലാവധിയ്ക്കുള്ളിൽ നിയമനം നടത്താനുള്ള ഇടതുപക്ഷ നീക്കത്തിന് ഇതോടെ തിരിച്ചടിയേറ്റു. 2021 ൽ വിജ്ഞാപനം ചെയ്തിരുന്ന തസ്തികകളിലായിരുന്നു നിയമനശ്രമം ഉണ്ടായത്. സംസ്കൃത സർവകലാശാലയിൽ അധ്യാപകരുടെ എണ്ണം കൂടുതലെന്ന ഓഡിറ്റ് റിപ്പോർട്ട് മറച്ച് വച്ചായിരുന്നു നിയമനനീക്കം.അധ്യാപക നിയമനങ്ങൾ ഗവർണർ തടഞ്ഞതോടെ ഇടതുപക്ഷക്കാരെ തിരുകി കയറ്റാനുളള നീക്കത്തിനാണ് തട വീണത്.