മലപ്പുറം : കേരളം മുഴുവൻ ആവേശത്തോടെ കാത്തിരുന്ന കേരളത്തിന്റെ കുംഭമേളയായ മഹാമാഘമഹോത്സവം തടഞ്ഞ നടപടിയിൽ നിന്നും സർക്കാർ പിന്മാറി.തിരുനാവായ മാഘ മഹോത്സവത്തിന്, കുംഭമേളയ്ക്ക് സർക്കാർ അനുമതി നൽകി.നിയമപരമായ അനുവാദം മലപ്പുറം ജില്ലാ കളക്ടർ ആണ് നൽകിയത് നേരത്തെ റവന്യൂ അധികൃതർ എത്തി സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ല എന്ന് ആരോപിച്ചായിരുന്നു സ്റ്റോപ്പ് മെമ്മോ നൽകിയത്.ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെത്തി നിൽക്കെയാണ് സർക്കാരിന്റെ നടപടി.കളക്ടർ, ദേവസ്വം മന്ത്രി വി.എൻ വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റുമാർ എന്നിവർ പരിപാടിയുടെ […]