ചെന്നൈ : തിരുപ്പറംകുണ്ഡ്രം ക്ഷേത്രത്തിൽ ദീപം തെളിയിക്കൽ വിഷയത്തിൽ ദീപത്തൂണിൽ വിളക്ക് കൊളുത്തണമെന്ന ഹൈക്കോടതി മധുര ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് തമിഴ് നാട്ടിലെ സ്റ്റാലിൻ സർക്കാർ. തമിഴ് നാട്ടിലെ മിനറൽസ് ആൻഡ് മൈൻസ് മന്ത്രി രഘുപതിയാണ് സ്റ്റാലിൻ സർക്കാരിനെ പ്രതിനിധീകരിച്ച് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. കോടതിയലക്ഷ്യത്തിയോളം എത്തുന്ന പരാമർശങ്ങളും രഘുപതി നടത്തി “തിരുപ്പറംകുണ്ഡ്രം കുന്നിലെ ദീപത്തൂണിൽ വിളക്ക് കൊളുത്തുന്ന ആചാരം തമിഴ്നാട്ടിൽ ഇല്ല . ദീപത്തൂണിൽ വിളക്ക് കൊളുത്തുന്നത് അനുവദിക്കരുതെന്ന് ജില്ലാ ഭരണകൂടം […]