ചെന്നൈ: മധുരയിലെ തിരുപ്പറംകുണ്ഡ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ കുന്നിൽ കാർത്തിക ദീപം കൊളുത്താൻ അനുമതി നൽകിയ ചെന്നൈ ഹൈക്കോടതിയുടെ മധുരൈ ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ മുൻ തമിഴ്നാട് നിയമമന്ത്രിയും നിലവിലെ ധാതുവിഭവ മന്ത്രിയുമായ രഘുപതി നടത്തിയ പരാമർശങ്ങൾക്കെതിരെ ബിജെപി രംഗത്തു വന്നു. അഭിഭാഷകരായ ജി.എസ്. മണി, യേർക്കാട് എ. മോഹൻദാസ് എന്നിവർ മന്ത്രി രഘുപതിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. “മന്ത്രി രഘുപതി മധുര ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ വിധിയെ വിമർശിക്കുകയും, ജഡ്ജിമാരെ വ്യക്തിപരമായി വിമർശിക്കുകയും, മാധ്യമങ്ങൾക്ക്മുന്നിൽ അപകീര്‍ത്തികരമായ […]