കൊച്ചി: തിരുവനന്തപുരത്തുനിന്ന് കഴിഞ്ഞ ദിവസം പിടിയിലായ മൂവാറ്റുപുഴ സ്വദേശി സയ്യിദ് മുഹമ്മദ് ആദിലിന് ഐഎസ് ബന്ധമെന്ന് എടിഎസ്. നെടുമ്പാശ്ശേരി എടിഎസ് ആസ്ഥാനത്ത് ആദിലിനെ കൂടുതൽ ചോദ്യം ചെയ്യുകയാണ്. നിരോധിത സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഘടകം രൂപീകരിക്കാൻ ശ്രമം നടത്തിയെന്നും ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രോജക്ട് ഹൾക്കിന്റെ’ ഭാഗമായി രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഈ കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ എടിഎസ് നേരത്തെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച […]