
പത്തനംതിട്ട: തിരുവല്ല മേഖലയിലെ യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിന് ഒടുവിൽ പരിഹാരമായി. രാമേശ്വരം–തിരുവനന്തപുരം അമൃത എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16344) തിരുവല്ല റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് നടത്തിയ ശക്തമായ ഇടപെടലിന്റെ ഫലമായാണ് നിർണായക തീരുമാനം ഉണ്ടായത്. പൊതുജന സൗകര്യം മുൻനിർത്തി തിരുവല്ലയിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അനൂപ് ആന്റണി ജോസഫ് ജനുവരി 15-ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് വിശദമായ കത്ത് നൽകിയിരുന്നു. തിരുവല്ലയിലെയും സമീപ […]