
പത്തനംതിട്ട: ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ എന്ന നിലയിൽ തിരുവല്ലയ്ക്ക് പ്രത്യേക പരിഗണന നൽകി വികസിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള സമഗ്ര വികസന പദ്ധതി റിപ്പോർട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി ഡൽഹിയിൽ കൈമാറി. ശബരിമല സ്ഥിതി ചെയ്യുന്ന ജില്ലയുടെ ഏക റെയിൽവേ സ്റ്റേഷൻ എന്ന നിലയിൽ തിരുവല്ലയിൽ തീർത്ഥാടകർക്കാവശ്യമായ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി വിപുലമായി വികസിപ്പിക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. ശബരിമലയോടൊപ്പം ചക്കുളത്തുകാവ്, ദക്ഷിണ തിരുപ്പതി ശ്രീവല്ലഭ ക്ഷേത്രം, […]