ന്യൂഡൽഹി: മഹാനായ തമിഴ് തത്ത്വചിന്തകനും കവിയുമായ തിരുവള്ളുവരുടെ ഓർമ്മക്കായി കൊണ്ടാടുന്ന തിരുവള്ളുവർ ദിനത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി. ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ഒരു ക്ലാസിക് തമിഴ് ഗ്രന്ഥമായ തിരുക്കുരൾ വായിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരോടും അഭ്യർത്ഥിച്ചു. കാലാതീതമായ കൃതികളും ആശയങ്ങളും കൊണ്ട് തലമുറകളോളം അനവധി ആളുകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന ബഹുമുഖ പ്രതിഭയാണ് തിരുവള്ളുവർ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്മരിച്ചു. ഐക്യത്തിലും അനുകമ്പയിലും വേരൂന്നിയ ഒരു സമൂഹത്തെയാണ് തിരുവള്ളുവർ വിഭാവനം ചെയ്തതെന്നും ആ മൂല്യങ്ങൾ ഇന്നത്തെ ലോകത്ത് […]