പന്തളം: മകരസംക്രമ നാളിൽ ശബരിമല ശ്രീ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. ഘോഷയാത്രയുടെ തുടക്കത്തിൽ ഭഗവാൻ ശ്രീപരമേശ്വരന്റെയും ശ്രീഹരി വിഷ്ണുവിന്റെയും പ്രതീകങ്ങളായ ശ്രീകൃഷ്ണ പരുന്തുകൾ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിന്റെ മുകളിൽ വട്ടമിട്ട് പറന്നു.ഘോഷയാത്രയ്ക്ക് അനുവാദം നൽകികൊണ്ട് ആണ് ശ്രീകൃഷ്ണ പരുന്തുകൾ പറക്കുന്നത് എന്നൊരു വിശ്വാസമുണ്ട്. തിരുവാഭരണ ഘോഷയാത്ര മറ്റന്നാൾ സന്നിധാനത്തെത്തും.ജനുവരി 14നാണ് മകര ജ്യോതിയും മകര സംക്രമ പൂജയും. 26 പേരാണ് സംഘത്തില്‍ ഉള്ളത്. ഘോഷയാത്ര കടന്നുപോകുന്ന പാതയിൽ […]