ന്യൂഡൽഹി: രാജ്യത്തെ വർധിച്ചു വരുന്ന തെരുവുനായ ശല്യത്തിൽ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രത്തിനും സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. തെരുവുനായയുടെ കടിയേറ്റ് മരിക്കുന്ന ഓരോ വ്യക്തിയുടെയും കുടുംബത്തിന് സർക്കാർ വൻതുക നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.ആനിമൽ ബർത്ത് കൺട്രോൾ ചട്ടങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാരുകൾ ദയനീയമായി പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. ചൊവ്വാഴ്ച നടന്ന വാദത്തിനിടെ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് ആണ് സുപ്രധാന പരാമർശങ്ങൾ നടത്തിയത്. നായ്ക്കളെ സ്നേഹമുള്ളവർ അവയെ സ്വന്തം വീടുകളിൽ കൊണ്ടുപോയി വളർത്തണമെന്നും പൊതുയിടങ്ങളിൽ മറ്റുള്ളവരെ […]