ഹൈദരാബാദ്: തെലങ്കാനയിലെ മീര്‍പേട്ടില്‍ നിന്നു ഞെട്ടിക്കുന്ന ഒരു റോഡ് അതിക്രമത്തിന്റെ വാര്‍ത്ത പുറത്തുവരുന്നു. സ്‌കൂട്ടറില്‍ കാറിടിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍, മധ്യവയസ്‌കനെ കാറിന്റെ ബോണറ്റിലിരുത്തി രണ്ടു കിലോമീറ്ററോളം ദൂരം അതിവേഗത്തില്‍ വാഹനമോടിച്ച് ഡ്രൈവര്‍ കടന്നുകളഞ്ഞു. എസ്.കെ. ജിലാനി എന്നയാള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. മകനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു ജിലാനി. മീര്‍പേട്ടില്‍ വെച്ച് ഇവരുടെ വാഹനത്തില്‍ ഒരു കാര്‍ തട്ടിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇത് ചോദ്യം ചെയ്ത ജിലാനിയുടെ മകനെ കാര്‍ ഡ്രൈവര്‍ മര്‍ദ്ദിക്കുകയും മുടിയില്‍ പിടിച്ചു വലിക്കുകയും ചെയ്തു. […]